Film Industry...
Friday, 4 May 2012
Tuesday, 17 April 2012
Monday, 9 April 2012
കോഴിക്കോടിനും ഇനി മള്‍ട്ടിപ്ലെക്‌സ് സിനിമാഅനുഭവം

സിനിമ മേഖലയില്‍ സംഭവിച്ച പരാജയങ്ങള്‍ക്ക് വലിയ വിലകൊടുക്കേണ്ടിവന്നതില്‍ കോഴിക്കോടിന്റെ പങ്ക് വലുതാണ്. തിയറ്ററുകള്‍ ഇല്ലാതായി കൊണ്ടിരിക്കുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ച നഗരം കോഴിക്കോടാണ്. ബ്‌ളൂഡയമണ്ട്, സംഗം, പുഷ്പ, ഡേവിസണ്‍ എന്നീ പ്രധാന തിയറ്ററുകള്‍ ഓര്‍മ്മയായി.
മറ്റ് നഗരങ്ങള്‍ മള്‍ട്ടിപ്ലെക്‌സുകള്‍ തീര്‍ത്ത് കാഴ്ചയുടെ പുതിയമാനങ്ങല്‍ കൈവരിച്ചപ്പോഴും മലബാറിന് ഒരു മള്‍ട്ടിപ്ലെക്‌സിനായ് ഏറെ കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ മലബാറിന്റെ കാത്തിരിപ്പിന് അറുതി വരുത്തികൊണ്ട് കോഴിക്കോട് ആര്‍.പി മാളില്‍ ആദ്യ മള്‍ട്ടിപ്ലെക്‌സ് തിയറ്റര്‍ പിവിഎസ് ഫിലിം സിറ്റി യാഥാര്‍ത്ഥ്യമാവുകയാണ്.
നിരവധി ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന മള്‍ട്ടിപ്ലെക്‌സ് കോഴിക്കോടിന്റെ രാജവീഥിയായ മാവൂര്‍ റോഡില്‍ പുതിയ ബസ്‌സ്റ്റാന്റ് പരിസരത്തെ ആര്‍പി മാളിലാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നത്. ആര്‍.ഐ കാന്ത് എം. പ്രൊജക്റ്റിന്റെ നൂതന സംരംഭമായ ഈ മള്‍ട്ടിപ്ലെക്‌സ് ത്രിഡി അനുഭവം ഒരുക്കുന്ന കേരളത്തിലെ ആദ്യ തിയറ്റര്‍ കോംപ്‌ളക്‌സാണ്.
എമറാള്‍ഡ്, ടോപ്പാസ്, സഫയര്‍, റൂബി, കോറല്‍ എന്നിങ്ങനെ അഞ്ച് തിയറ്ററുകളാണ് ഒരേ സമയം പ്രവര്‍ത്തന നിരതമാകുന്നത്. തിയറ്റര്‍ ഒന്നിച്ച് ബുക്ക് ചെയ്യാനും സ്‌പെഷ്യല്‍ എന്‍ട്രന്‍സ് സൗകര്യവും ഇഷ്ടമുള്ള സിനിമ കാണാനും ഇവിടെ സാദ്ധ്യതകള്‍ തുറന്നിടുന്നു. ഇന്റര്‍ നെറ്റ് സൗകര്യം, മൊബൈല്‍ റീചാര്‍ജ്ജ് കൗണ്ടര്‍, ക്ലോക്ക്‌റൂം സൗകര്യം, കാര്‍ സര്‍വ്വീസ്, ലഘുഭക്ഷണം, പ്രൊഡക്ട് ലോഞ്ചിംഗ് , പ്രോഗ്രാമിംഗ് സ്‌റ്റേജ് സൗകര്യം എന്നിവയും ഇവിടെ ഉണ്ടാകും.
സിനിമയുടെ ലോകഭാഷാ ത്രിഡിയിലേക്ക് മാറിത്തുടങ്ങുന്ന കാലത്തിലൂടെയാണ് കാഴ്ച സാദ്ധ്യതകള്‍ വന്നു കൊണ്ടിരിക്കുന്നത് എന്നിരിക്കെ മലബാറിലെ ഈ മള്‍ട്ടിപ്ലെക്‌സ് ഏറെ അഡ്വാന്‍സ്ഡ് ആവുന്നു. സൗകര്യപ്രഥവും ആരോഗ്യകരവുമായ സിനിമാകാഴ്ച ഇനി കോഴിക്കോടിനും സ്വന്തം. കാശ് ഇത്തിരി കൂടുമെന്നു മാത്രം

Saturday, 31 March 2012
Friday, 30 March 2012
Subscribe to:
Posts (Atom)