യോദ്ധ എന്ന ചിത്രത്തിലെ മൊട്ടത്തലയനായ ഉണ്ണിക്കുട്ടനെ ആരും മറന്നിട്ടുണ്ടാകില്ല .അക്കോസേട്ട എന്നും വിളിച്ച് ലാലിന് പുറകെ നടക്കുന്ന കുഞ്ഞു പയ്യന് തിരിച്ചുവരവിനൊരുങ്ങുകയാണ് .റിംപോച്ചിയെ അവതരിപ്പിച്ച മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് ' ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരുന്നത് .
ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന ഇടവപ്പാതിയില്‍ ജഗതീ ശ്രീകുമാറും ഒരു മുഖ്യ വേഷത്തിലെത...്തുന്നുണ്ട് .ടിബറ്റിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രം ഒരേ സമയം ഇംഗ്ലീഷിലും 'നോ മാന്‍സ് ലാന്‍ഡ് 'എന്ന പേരില്‍ പുറത്തിറക്കും .
നേപ്പാള്‍ സുന്ദരി മനീഷാ കൊയ്രാള യും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് .സിദ്ധാര്‍ത്ഥ് കാഠ്മണ്ഡുവിലാണ് ഇപ്പോള്‍ താമസിക്കുന്നത് .ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനും കാഠ്മണ്ഡു , മെര്‍ക്കാറ ,ചിത്ര ദുര്‍ഗ് എന്നീ സ്ഥലങ്ങളിലാണ് .