എങ്ങനെ പുകവലി പെട്ടെന്നു നിര്‍ത്താം.
പറയുന്നത് ഹൃത്വിക്ക് റോഷനാണെങ്കില്‍ കേള്‍ക്കാതിരിക്കാനാവില്ലല്ലോ. അലന്‍ കാറിന്റെ പുസ്തകമായ 'ദ ഈസി വേ റ്റു ക്വിറ്റ് സ്‌മോക്കിങ് ' വായിച്ച ശേഷം അതില്‍ പറയുന്ന പോലെ ഒരു ശ്രമം നടത്തി ഹൃതിക്ക്. ശ്രമം വിജയം കണ്ടുവെന്നു പറയേണ്ടതില്ലല്ലോ. അങ്ങനെ പുകവലി പൂര്‍ണ്ണമായി നിര്‍ത്തിയ ഹൃത്വിക്ക് പുസ്തകത്തെ പ്രചരിപ്പിക്കുകയും മറ്റുള്ളവരെ പുകവലിയില്‍ നിന്നു മുക്തരാക്കാന്‍ സഹായിക്കുകയുമാണിപ്പോള്‍ ചെയ്യുന്നത്.
ഹോളീവുഡ് താരങ്ങളായ ആന്റണി ഹോപ്കിന്‍സ്, ആഷ്ടന്‍ കച്ചര്‍ എന്നിവര്‍ പുസ്തകത്തില്‍ പറഞ്ഞത് ശരിയാണെന്നംഗീകരിച്ചതിനു പിന്നാലെയാണ് ഹൃത്വിക്കും പരീക്ഷിച്ചു നോക്കിയത്. വെറും 7 ദിവസം കൊണ്ടാണ് പുകവലി നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കൂടാതെ പുസ്തകത്തിന്റെ 40 കോപ്പികള്‍ തന്റെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും നല്‍കാനായി അദ്ദേഹം വാങ്ങി സൂക്ഷിച്ചിട്ടുണ്ടത്രെ. പുകവലി കുറക്കാനായുള്ള പ്രചരണവുമായി മുന്‍പ് ബോളീവുഡില്‍ നിന്നെത്തിയത് ജോണ്‍ എബ്രഹാമായിരുന്നു.
No comments:
Post a Comment