ഹൈദരാബാദ്: ഡേര്‍ട്ടി പിക്ചറിന്റെ പോസ്റ്ററുകളിലും പ്രൊമോകളിലും ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട നടി വിദ്യാ ബാലനെതിരെ കേസെടുക്കാന്‍ കോടതി പോലീസിനോടാവശ്യപ്പെട്ടു.
നാമ്പള്ളി ക്രിമിനല്‍ കോടതിയാണ് വിദ്യക്കെതിരെ കേസെടുക്കാനാവശ്യപ്പെട്ടത്. അഡ്വ.എസ് കെ ആസാദ് നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതിയുടെ ഈ നടപടി. സമൂഹത്തെ മോശമായ രീതിയില്‍ ഈ ചിത്രം സ്വാധീനിക്കുമെന്നാണ്
ഹര്‍ജിക്കാരന്‍ പരാതിയില്‍ പറയുന്നത്.
ഹര്‍ജിക്കാരന്‍ പരാതിയില്‍ പറയുന്നത്.
ചിത്രത്തിന്റെ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചതിനെതിരെയും മറ്റു മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍ പോലീസിനോടാവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാജ്യത്തിന്റെ പല ഭാഗത്തും ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിട്ടുണ്ട്. ബാലാജി ടെലി ഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ നിര്‍മ്മിച്ച ഡേര്‍ട്ടി പിക്ചറില്‍ വിദ്യാ ബാലന്‍, നസറുദ്ദീന്‍ ഷാ, ഇമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. വെള്ളിയാഴ്ച റിലീസായ ചിത്രം ബോക്‌സോഫീസില്‍ റെക്കോഡ് കളക്ഷനിലേക്കു നീങ്ങുകയാണ്.
No comments:
Post a Comment