സൂപ്പര്‍വേഗത്തില്‍ ലാല്‍
ലാലു എന്ന വിളിക്ക് നടുവിലൂടെ ഓടിവന്ന്, വായുവിലുയര്‍ന്ന് മോഹന്‍ലാല്‍ പന്തെറിഞ്ഞു. ചുറ്റും ആര്‍ക്ക്‌ലൈറ്റുകളെക്കാള്‍ പ്രകാശത്തില്‍ ജ്വലിക്കുന്ന ആരാധനയോടെ കാമ്പസ്. വെസ്റ്റിന്‍ഡ്യന്‍ ബൗളര്‍മാരായിരുന്ന കര്‍ട്‌ലി അംബ്രോസിനെയും കോര്‍ട്‌നി വാല്‍ഷിനെയും ഓര്‍മിപ്പിക്കുന്ന ആക്ഷന് ആരും കട്ട് പറഞ്ഞില്ല. പിച്ചിനെ മുത്തി വിക്കറ്റിലേക്കൊരു പന്ത് നായകതുല്യം മൂളിപ്പറന്നു.കളമശ്ശേരി സെന്‍റ് പോള്‍സ് കോളേജ് ഗ്രൗണ്ടിനെ മൂന്ന് പതിറ്റാണ്ടിനപ്പുറത്തെ എം.ജി. കോളേജാക്കി മാറ്റുകയായിരുന്നു മോഹന്‍ലാല്‍. എം.ജി.യുടെ ഓപ്പണിങ് ബൗളറുടെ കൗമാരം ഇപ്പോഴും തന്നില്‍ ബാക്കി നില്‍ക്കുന്നുവെന്ന ഓര്‍മപ്പെടുത്തലായിരുന്നു അത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനൊരുങ്ങുന്ന 'കേരള സ്‌ട്രൈക്കേഴ്‌സി'നെ പന്തുകൊണ്ട് നയിക്കാന്‍ തയ്യാറെന്ന പ്രഖ്യാപനം. സഹനടന്മാരായി ഒപ്പം നിന്നതൊക്കെയും യുവതാരങ്ങളായിരുന്നുവെങ്കിലും അവരെയും തോല്പിച്ച് നട്ടുച്ചവെയിലിനെക്കാള്‍ തീക്ഷ്ണതയില്‍ ലാല്‍ കളിക്കളത്തില്‍ ജ്വലിച്ചു.സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സി.സി.എല്ലിന് വേണ്ടി തീവ്രപരിശീലനത്തിലാണ് കേരളത്തിന്റെ താരസംഘമായ കേരള സ്‌ട്രൈക്കേഴ്‌സ്. പരിശീലന മത്സരങ്ങളിലെ വിജയങ്ങളോടെ വരവറിയിച്ച ടീമിനൊപ്പം തിങ്കളാഴ്ച മോഹന്‍ലാലും ചേര്‍ന്നു. സ്‌പെയിനില്‍ കുടുംബത്തിനൊപ്പം അവധിയാഘോഷത്തിലായിരുന്ന ലാല്‍ ഞായറാഴ്ചയാണ് തിരിച്ചെത്തിയത്. യാത്രാക്ഷീണത്തെ കുടഞ്ഞെറിഞ്ഞ് പിറ്റേന്ന് രാവിലെതന്നെ ഗ്രൗണ്ടിലെത്തി. കളമശ്ശേരി സെന്‍റ് പോള്‍സ് കോളേജ് ഗ്രൗണ്ട് ടീമിന്റെ നായകന്‍വന്നതോടെ ആവേശത്തിലേക്കുണര്‍ന്നു. ആര്‍പ്പുവിളികളോടെയാണ് കാമ്പസ് ലാലിനെ സ്വീകരിച്ചത്.ആദ്യം വാം അപ്പ്. പിന്നെ ഗ്രൗണ്ടിനു ചുറ്റും ജോഗിങ്. രജത് മേനോനും മണിക്കുട്ടനും നിഖിലും മുന്നയും വിവേക് ഗോപനുമൊക്കെ പച്ചയും നീലയും കലര്‍ന്ന ടീം ജഴ്‌സിയില്‍ നെറ്റ് പ്രാക്ടീസിലായിരുന്നു. ചുവപ്പ് ടീഷര്‍ട്ടും ക്രീം പാന്‍റുമായിരുന്നു ലാലിന്റെ വേഷം. ''സിനിമയ്ക്ക് ആകെയൊരു ആവേശമായില്ലേ....'' സണ്‍ക്രീം തേച്ച് ഗ്രൗണ്ടിലേക്ക് നടക്കുമ്പോള്‍ ലാല്‍ ചോദിച്ചു. പഴയകാല രഞ്ജി ടീമിനെതിരായ മത്സരത്തില്‍ സ്‌ട്രൈക്കേഴ്‌സിന്റെ ഉജ്ജ്വല പ്രകടനത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ നായകന് കളിയുടെ വിശദാംശങ്ങളറിയാന്‍ ഉത്സാഹം. ''ജനവരി 21 ഹൈദരാബാദിലാണ് നമ്മുടെ ആദ്യമത്സരം...'' - ലാല്‍ പറഞ്ഞു. കളിക്കില്ലേയെന്ന് ചോദിച്ചപ്പോള്‍ പന്തുപോലെ വേഗത്തില്‍, ''പിേേന്നേ...'' എന്ന മറുപടി.നിഖിലാണ് ലാലിന്റെ പന്തുകള്‍ നേരിട്ടത്. കൃത്യമായി പിച്ചുചെയ്യുന്ന പന്തുകള്‍ പലപ്പോഴും വിക്കറ്റിനെത്തന്നെ ഉന്നമിട്ടു. ചിലത് തോളുചരിച്ച് നടന്ന പഴയ ലാലിനെപ്പോലെ സ്വിങ് ചെയ്ത് അത്ഭുതപ്പെടുത്തി. ''ലാലൂ...'' എന്ന വിളിയോടെയാണ് കോച്ച് പങ്കജ് ചന്ദ്രസേനന്‍ നായര്‍ മോഹന്‍ലാലിന് ബൗളിങ് തന്ത്രങ്ങള്‍ പകര്‍ന്നത്. സംവിധായകന്റെ വാക്കുകള്‍ക്കെന്നപോലെ ലാല്‍ അതിനൊക്കെയും ശ്രദ്ധയോടെ കാതോര്‍ത്തു. രജത്തിന്റെ ഒരു പന്ത് നിഖിലിന്റെ മിഡില്‍ സ്റ്റമ്പെടുത്തപ്പോള്‍ 'വെരിഗുഡ് ബോള്‍' എന്ന ഉച്ചത്തിലുള്ള പ്രശംസയായിരുന്നു പ്രോത്സാഹനം. ഉച്ചയ്ക്ക് ഒരുമണിക്കും വെയിലെന്ന വില്ലന്‍ ലാലിന് മുന്നില്‍ തോറ്റു.രണ്ടുതവണയായി ബൗളിങ് പരിശീലനം നടത്തിയ ലാല്‍ വിയര്‍പ്പാറ്റാതെ ഉടന്‍ പാഡുകെട്ടി ഇറങ്ങി. മണിക്കുട്ടന്റെ പേസിനും വിവേകിന്റെ സ്പിന്നിനും കരുതലോടെയായിരുന്നു ലാല്‍ ബാറ്റുവീശിയത്. ലെഗ്‌സൈഡില്‍ വരുന്ന പന്തുകളെ എങ്ങനെ നേരിടണമെന്ന് സേനന്‍ നേരത്തെതന്നെ പറഞ്ഞുകൊടുത്തിരുന്നു. ഇടയ്ക്ക് ചില സംശയങ്ങള്‍. അതിനുള്ള കോച്ചിന്റെ ഉത്തരം ഉടന്‍തന്നെ ബാറ്റിങ്ങിലേക്ക് പകര്‍ത്തല്‍. ടീം രണ്ടായി തിരിഞ്ഞുള്ള മത്സരത്തിനു ശേഷമാണ് ലാല്‍ മടങ്ങിയത്. ജനവരി 22ന് 'മുംബൈ ഹീറോസി'നെ കൊച്ചിയിലും 28ന് 'ചെന്നൈ റൈനോസി'നെ ചെന്നൈയിലും ഫിബ്രവരി നാലിന് 'ബംഗാള്‍ ടൈഗേഴ്‌സി'നെ ഹൈദരാബാദിലും അഞ്ചിന് 'കര്‍ണാടക ബുള്‍ഡോസേഴ്‌സി'നെ കൊല്‍ക്കത്തയിലുമാണ് 'കേരള സ്‌ട്രൈക്കേഴ്‌സ്' നേരിടുന്നത്. 11ന് ചെന്നൈയിലാണ് സെമി. 12ന് ഹൈദരാബാദില്‍ ഫൈനല്‍.

No comments:
Post a Comment