Friday, 9 December 2011

Prithiv Raj......

പൃഥ്വി റാണി മുഖര്‍ജീ ഹിന്ദി ചിത്രം `അയ്യ' ഷൂട്ടിംഗ്‌ പുരോഗമിക്കുന്നു

മലയാളത്തിന്റെ ചുറുചുറുക്കുള്ള നായകന്‍ പൃഥ്വിരാജ്‌ ആദ്യമായി ബോളിവുഡില്‍ ചെയ്യുന്ന ചിത്രം `അയ്യ' യുടെ ഷൂട്ടിംഗ്‌ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. മുംബൈയിലാണ്‌ ഇപ്പോള്‍ ഷൂട്ടിംഗ്‌ നടക്കുന്നത്‌. മറാത്തി സംവിധായകന്‍ സച്ചിന്‍ കുണ്ടല്‍ക്കര്‍ സംവിധാനംചെയ്യുന്ന ചിത്രം വ്യത്യസ്‌തമായൊരു പ്രേമകഥയാണ്‌ പറയുന്നത്‌. തെന്നിന്ത്യക്കാരനായ ഒരു യുവാവും പ്രായത്തില്‍മുതിര്‍ന്ന ഒരു മറാത്തിക്കാരിയും തമ്മിലുള്ള ബന്‌ധമാണ്‌ ചിത്രം വിവരിക്കുന്നത്‌. ചിത്രത്തിലെ വേഷത്തിലും ഇതില്‍ അഭിനയിക്കാനായതിലും വളരെ ത്രില്ലിലാണ്‌ പൃഥ്വിരാജ്‌. ഏറെ ഒരുക്കങ്ങളോടെതന്നെയാണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗുമായി പൃഥ്വി പോകുന്നതും. ഒരു പെയിന്ററുടെ വേഷത്തിലാണ്‌ പൃഥ്വി എത്തുന്നത്‌. ബോവളിവുഡ്‌ താരം റാണി മുഖര്‍ജിയാണ്‌ ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്‌. ദേശീയ അവാര്‍ഡ്‌ ജേതാവായ സംവിധായകന്‍ സച്ചിന്‍ കുണ്ടല്‍ക്കറും ഈ ചിത്രത്തിലൂടെയാണ്‌ ഹിന്ദിയിലേക്ക്‌ കടക്കുന്നത്‌. ചിത്രത്തിന്‌ സ്‌ക്രിപ്‌റ്റ്‌ ഒരുക്കിയിരിക്കുന്നത്‌ ഹിന്ദിയിലെ ശ്രദ്ധേയ സംവിധായകനും നിര്‍മ്മാതാവും സ്‌ക്രിപ്‌റൈറ്ററും അഭിനേതാവുമൊക്കെയായ അനുരാഗ്‌ കാശ്യപാണ്‌. വിയാകോം18 മോഷന്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്ന്‌ ചിത്രം നിര്‍മ്മിക്കുന്നതും അനുരാഗ്‌ കാശ്യപാണ്‌. ഹിന്ദിയില്‍നിന്ന്‌ ഇതിനുമുന്‍പ്‌ ഓഫര്‍ ലഭിച്ചിരുന്നുവെങ്കിലും പൃഥ്വി നല്ലൊരു സ്‌ക്രിപ്‌റ്റിനായി കാത്തിരിക്കുകയായിരുന്നു. അങ്ങനെ അനുരാഗിന്റെ സ്‌ക്രിപ്‌റ്റില്‍ തുടക്കംകുറിക്കുന്നു. പൃഥ്വിരാജ്‌ തന്നെ ഹിന്ദിസംഭാഷണങ്ങളും ഡബ്ബ്‌ ചെയ്യും. കലാമൂല്യത്തിന്‌ ഏറെ പ്രാധാന്യംനല്‍കിയാണ്‌ ചിത്രമൊരുക്കുന്നത്‌. ജനുവരിയോടെ ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കുന്ന ചിത്രം മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ
്‌ തീരുമാനം.

No comments:

Post a Comment