Friday, 30 December 2011

Yodha Unnikuttan is coming back




യോദ്ധ എന്ന ചിത്രത്തിലെ മൊട്ടത്തലയനായ ഉണ്ണിക്കുട്ടനെ ആരും മറന്നിട്ടുണ്ടാകില്ല .അക്കോസേട്ട എന്നും വിളിച്ച് ലാലിന് പുറകെ നടക്കുന്ന കുഞ്ഞു പയ്യന്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് .റിംപോച്ചിയെ അവതരിപ്പിച്ച മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് ' ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരുന്നത് .


ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതിയില്‍ ജഗതീ ശ്രീകുമാറും ഒരു മുഖ്യ വേഷത്തിലെത...്തുന്നുണ്ട് .ടിബറ്റിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രം ഒരേ സമയം ഇംഗ്ലീഷിലും 'നോ മാന്‍സ് ലാന്‍ഡ് 'എന്ന പേരില്‍ പുറത്തിറക്കും .


നേപ്പാള്‍ സുന്ദരി മനീഷാ കൊയ്‌രാള യും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് .സിദ്ധാര്‍ത്ഥ് കാഠ്മണ്ഡുവിലാണ് ഇപ്പോള്‍ താമസിക്കുന്നത് .ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനും കാഠ്മണ്ഡു , മെര്‍ക്കാറ ,ചിത്ര ദുര്‍ഗ് എന്നീ സ്ഥലങ്ങളിലാണ് .

Friday, 16 December 2011

പുകവലി നിര്‍ത്താന്‍ ഹൃത്വിക്ക് റോഷന്‍ മാജിക്ക്‌


എങ്ങനെ പുകവലി പെട്ടെന്നു നിര്‍ത്താം.

പറയുന്നത് ഹൃത്വിക്ക്‌ റോഷനാണെങ്കില്‍ കേള്‍ക്കാതിരിക്കാനാവില്ലല്ലോ. അലന്‍ കാറിന്റെ പുസ്തകമായ 'ദ ഈസി വേ റ്റു ക്വിറ്റ് സ്‌മോക്കിങ് ' വായിച്ച ശേഷം അതില്‍ പറയുന്ന പോലെ ഒരു ശ്രമം നടത്തി ഹൃതിക്ക്. ശ്രമം വിജയം കണ്ടുവെന്നു പറയേണ്ടതില്ലല്ലോ. അങ്ങനെ പുകവലി പൂര്‍ണ്ണമായി നിര്‍ത്തിയ  ഹൃത്വിക്ക്‌  പുസ്തകത്തെ പ്രചരിപ്പിക്കുകയും മറ്റുള്ളവരെ പുകവലിയില്‍ നിന്നു മുക്തരാക്കാന്‍ സഹായിക്കുകയുമാണിപ്പോള്‍ ചെയ്യുന്നത്.

ഹോളീവുഡ് താരങ്ങളായ ആന്റണി ഹോപ്കിന്‍സ്, ആഷ്ടന്‍ കച്ചര്‍ എന്നിവര്‍ പുസ്തകത്തില്‍  പറഞ്ഞത് ശരിയാണെന്നംഗീകരിച്ചതിനു പിന്നാലെയാണ് ഹൃത്വിക്കും പരീക്ഷിച്ചു നോക്കിയത്. വെറും 7 ദിവസം കൊണ്ടാണ്  പുകവലി നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കൂടാതെ പുസ്തകത്തിന്റെ 40 കോപ്പികള്‍ തന്റെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും നല്‍കാനായി അദ്ദേഹം വാങ്ങി സൂക്ഷിച്ചിട്ടുണ്ടത്രെ. പുകവലി കുറക്കാനായുള്ള പ്രചരണവുമായി മുന്‍പ് ബോളീവുഡില്‍ നിന്നെത്തിയത് ജോണ്‍ എബ്രഹാമായിരുന്നു.

ഗ്ലാമര്‍ പ്രദര്‍ശനം: വിദ്യക്കെതിരെ കേസ്


ഹൈദരാബാദ്: ഡേര്‍ട്ടി പിക്ചറിന്റെ പോസ്റ്ററുകളിലും പ്രൊമോകളിലും ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട  നടി വിദ്യാ ബാലനെതിരെ കേസെടുക്കാന്‍ കോടതി പോലീസിനോടാവശ്യപ്പെട്ടു.


നാമ്പള്ളി ക്രിമിനല്‍ കോടതിയാണ് വിദ്യക്കെതിരെ കേസെടുക്കാനാവശ്യപ്പെട്ടത്. അഡ്വ.എസ് കെ ആസാദ് നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതിയുടെ ഈ നടപടി. സമൂഹത്തെ മോശമായ രീതിയില്‍ ഈ ചിത്രം സ്വാധീനിക്കുമെന്നാണ്‌
ഹര്‍ജിക്കാരന്‍ പരാതിയില്‍ പറയുന്നത്.

ചിത്രത്തിന്റെ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചതിനെതിരെയും മറ്റു മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍ പോലീസിനോടാവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാജ്യത്തിന്റെ പല ഭാഗത്തും  ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിട്ടുണ്ട്. ബാലാജി ടെലി ഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ നിര്‍മ്മിച്ച ഡേര്‍ട്ടി പിക്ചറില്‍ വിദ്യാ ബാലന്‍, നസറുദ്ദീന്‍ ഷാ, ഇമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. വെള്ളിയാഴ്ച റിലീസായ ചിത്രം ബോക്‌സോഫീസില്‍ റെക്കോഡ് കളക്ഷനിലേക്കു നീങ്ങുകയാണ്.

Wednesday, 14 December 2011

Collector DVD Released

Collector DVD Released.

Directed By Anil C Menon.
Cast : Suresh Gopi,Mohini,Nedumudi Venu, ,Baburaj etc.
https://www.facebook.com/afxmovieclub

Tuesday, 13 December 2011

Star Cricket

സൂപ്പര്‍വേഗത്തില്‍ ലാല്‍
ലാലു എന്ന വിളിക്ക് നടുവിലൂടെ ഓടിവന്ന്, വായുവിലുയര്‍ന്ന് മോഹന്‍ലാല്‍ പന്തെറിഞ്ഞു. ചുറ്റും ആര്‍ക്ക്‌ലൈറ്റുകളെക്കാള്‍ പ്രകാശത്തില്‍ ജ്വലിക്കുന്ന ആരാധനയോടെ കാമ്പസ്. വെസ്റ്റിന്‍ഡ്യന്‍ ബൗളര്‍മാരായിരുന്ന കര്‍ട്‌ലി അംബ്രോസിനെയും കോര്‍ട്‌നി വാല്‍ഷിനെയും ഓര്‍മിപ്പിക്കുന്ന ആക്ഷന് ആരും കട്ട് പറഞ്ഞില്ല. പിച്ചിനെ മുത്തി വിക്കറ്റിലേക്കൊരു പന്ത് നായകതുല്യം മൂളിപ്പറന്നു.കളമശ്ശേരി സെന്‍റ് പോള്‍സ് കോളേജ് ഗ്രൗണ്ടിനെ മൂന്ന് പതിറ്റാണ്ടിനപ്പുറത്തെ എം.ജി. കോളേജാക്കി മാറ്റുകയായിരുന്നു മോഹന്‍ലാല്‍. എം.ജി.യുടെ ഓപ്പണിങ് ബൗളറുടെ കൗമാരം ഇപ്പോഴും തന്നില്‍ ബാക്കി നില്‍ക്കുന്നുവെന്ന ഓര്‍മപ്പെടുത്തലായിരുന്നു അത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനൊരുങ്ങുന്ന 'കേരള സ്‌ട്രൈക്കേഴ്‌സി'നെ പന്തുകൊണ്ട് നയിക്കാന്‍ തയ്യാറെന്ന പ്രഖ്യാപനം. സഹനടന്മാരായി ഒപ്പം നിന്നതൊക്കെയും യുവതാരങ്ങളായിരുന്നുവെങ്കിലും അവരെയും തോല്പിച്ച് നട്ടുച്ചവെയിലിനെക്കാള്‍ തീക്ഷ്ണതയില്‍ ലാല്‍ കളിക്കളത്തില്‍ ജ്വലിച്ചു.സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സി.സി.എല്ലിന് വേണ്ടി തീവ്രപരിശീലനത്തിലാണ് കേരളത്തിന്റെ താരസംഘമായ കേരള സ്‌ട്രൈക്കേഴ്‌സ്. പരിശീലന മത്സരങ്ങളിലെ വിജയങ്ങളോടെ വരവറിയിച്ച ടീമിനൊപ്പം തിങ്കളാഴ്ച മോഹന്‍ലാലും ചേര്‍ന്നു. സ്‌പെയിനില്‍ കുടുംബത്തിനൊപ്പം അവധിയാഘോഷത്തിലായിരുന്ന ലാല്‍ ഞായറാഴ്ചയാണ് തിരിച്ചെത്തിയത്. യാത്രാക്ഷീണത്തെ കുടഞ്ഞെറിഞ്ഞ് പിറ്റേന്ന് രാവിലെതന്നെ ഗ്രൗണ്ടിലെത്തി. കളമശ്ശേരി സെന്‍റ് പോള്‍സ് കോളേജ് ഗ്രൗണ്ട് ടീമിന്റെ നായകന്‍വന്നതോടെ ആവേശത്തിലേക്കുണര്‍ന്നു. ആര്‍പ്പുവിളികളോടെയാണ് കാമ്പസ് ലാലിനെ സ്വീകരിച്ചത്.ആദ്യം വാം അപ്പ്. പിന്നെ ഗ്രൗണ്ടിനു ചുറ്റും ജോഗിങ്. രജത് മേനോനും മണിക്കുട്ടനും നിഖിലും മുന്നയും വിവേക് ഗോപനുമൊക്കെ പച്ചയും നീലയും കലര്‍ന്ന ടീം ജഴ്‌സിയില്‍ നെറ്റ് പ്രാക്ടീസിലായിരുന്നു. ചുവപ്പ് ടീഷര്‍ട്ടും ക്രീം പാന്‍റുമായിരുന്നു ലാലിന്റെ വേഷം. ''സിനിമയ്ക്ക് ആകെയൊരു ആവേശമായില്ലേ....'' സണ്‍ക്രീം തേച്ച് ഗ്രൗണ്ടിലേക്ക് നടക്കുമ്പോള്‍ ലാല്‍ ചോദിച്ചു. പഴയകാല രഞ്ജി ടീമിനെതിരായ മത്സരത്തില്‍ സ്‌ട്രൈക്കേഴ്‌സിന്റെ ഉജ്ജ്വല പ്രകടനത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ നായകന് കളിയുടെ വിശദാംശങ്ങളറിയാന്‍ ഉത്സാഹം. ''ജനവരി 21 ഹൈദരാബാദിലാണ് നമ്മുടെ ആദ്യമത്സരം...'' - ലാല്‍ പറഞ്ഞു. കളിക്കില്ലേയെന്ന് ചോദിച്ചപ്പോള്‍ പന്തുപോലെ വേഗത്തില്‍, ''പിേേന്നേ...'' എന്ന മറുപടി.നിഖിലാണ് ലാലിന്റെ പന്തുകള്‍ നേരിട്ടത്. കൃത്യമായി പിച്ചുചെയ്യുന്ന പന്തുകള്‍ പലപ്പോഴും വിക്കറ്റിനെത്തന്നെ ഉന്നമിട്ടു. ചിലത് തോളുചരിച്ച് നടന്ന പഴയ ലാലിനെപ്പോലെ സ്വിങ് ചെയ്ത് അത്ഭുതപ്പെടുത്തി. ''ലാലൂ...'' എന്ന വിളിയോടെയാണ് കോച്ച് പങ്കജ് ചന്ദ്രസേനന്‍ നായര്‍ മോഹന്‍ലാലിന് ബൗളിങ് തന്ത്രങ്ങള്‍ പകര്‍ന്നത്. സംവിധായകന്റെ വാക്കുകള്‍ക്കെന്നപോലെ ലാല്‍ അതിനൊക്കെയും ശ്രദ്ധയോടെ കാതോര്‍ത്തു. രജത്തിന്റെ ഒരു പന്ത് നിഖിലിന്റെ മിഡില്‍ സ്റ്റമ്പെടുത്തപ്പോള്‍ 'വെരിഗുഡ് ബോള്‍' എന്ന ഉച്ചത്തിലുള്ള പ്രശംസയായിരുന്നു പ്രോത്സാഹനം. ഉച്ചയ്ക്ക് ഒരുമണിക്കും വെയിലെന്ന വില്ലന്‍ ലാലിന് മുന്നില്‍ തോറ്റു.രണ്ടുതവണയായി ബൗളിങ് പരിശീലനം നടത്തിയ ലാല്‍ വിയര്‍പ്പാറ്റാതെ ഉടന്‍ പാഡുകെട്ടി ഇറങ്ങി. മണിക്കുട്ടന്റെ പേസിനും വിവേകിന്റെ സ്പിന്നിനും കരുതലോടെയായിരുന്നു ലാല്‍ ബാറ്റുവീശിയത്. ലെഗ്‌സൈഡില്‍ വരുന്ന പന്തുകളെ എങ്ങനെ നേരിടണമെന്ന് സേനന്‍ നേരത്തെതന്നെ പറഞ്ഞുകൊടുത്തിരുന്നു. ഇടയ്ക്ക് ചില സംശയങ്ങള്‍. അതിനുള്ള കോച്ചിന്റെ ഉത്തരം ഉടന്‍തന്നെ ബാറ്റിങ്ങിലേക്ക് പകര്‍ത്തല്‍. ടീം രണ്ടായി തിരിഞ്ഞുള്ള മത്സരത്തിനു ശേഷമാണ് ലാല്‍ മടങ്ങിയത്. ജനവരി 22ന് 'മുംബൈ ഹീറോസി'നെ കൊച്ചിയിലും 28ന് 'ചെന്നൈ റൈനോസി'നെ ചെന്നൈയിലും ഫിബ്രവരി നാലിന് 'ബംഗാള്‍ ടൈഗേഴ്‌സി'നെ ഹൈദരാബാദിലും അഞ്ചിന് 'കര്‍ണാടക ബുള്‍ഡോസേഴ്‌സി'നെ കൊല്‍ക്കത്തയിലുമാണ് 'കേരള സ്‌ട്രൈക്കേഴ്‌സ്' നേരിടുന്നത്. 11ന് ചെന്നൈയിലാണ് സെമി. 12ന് ഹൈദരാബാദില്‍ ഫൈനല്‍.

Friday, 9 December 2011

Prithiv Raj......

പൃഥ്വി റാണി മുഖര്‍ജീ ഹിന്ദി ചിത്രം `അയ്യ' ഷൂട്ടിംഗ്‌ പുരോഗമിക്കുന്നു

മലയാളത്തിന്റെ ചുറുചുറുക്കുള്ള നായകന്‍ പൃഥ്വിരാജ്‌ ആദ്യമായി ബോളിവുഡില്‍ ചെയ്യുന്ന ചിത്രം `അയ്യ' യുടെ ഷൂട്ടിംഗ്‌ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. മുംബൈയിലാണ്‌ ഇപ്പോള്‍ ഷൂട്ടിംഗ്‌ നടക്കുന്നത്‌. മറാത്തി സംവിധായകന്‍ സച്ചിന്‍ കുണ്ടല്‍ക്കര്‍ സംവിധാനംചെയ്യുന്ന ചിത്രം വ്യത്യസ്‌തമായൊരു പ്രേമകഥയാണ്‌ പറയുന്നത്‌. തെന്നിന്ത്യക്കാരനായ ഒരു യുവാവും പ്രായത്തില്‍മുതിര്‍ന്ന ഒരു മറാത്തിക്കാരിയും തമ്മിലുള്ള ബന്‌ധമാണ്‌ ചിത്രം വിവരിക്കുന്നത്‌. ചിത്രത്തിലെ വേഷത്തിലും ഇതില്‍ അഭിനയിക്കാനായതിലും വളരെ ത്രില്ലിലാണ്‌ പൃഥ്വിരാജ്‌. ഏറെ ഒരുക്കങ്ങളോടെതന്നെയാണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗുമായി പൃഥ്വി പോകുന്നതും. ഒരു പെയിന്ററുടെ വേഷത്തിലാണ്‌ പൃഥ്വി എത്തുന്നത്‌. ബോവളിവുഡ്‌ താരം റാണി മുഖര്‍ജിയാണ്‌ ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്‌. ദേശീയ അവാര്‍ഡ്‌ ജേതാവായ സംവിധായകന്‍ സച്ചിന്‍ കുണ്ടല്‍ക്കറും ഈ ചിത്രത്തിലൂടെയാണ്‌ ഹിന്ദിയിലേക്ക്‌ കടക്കുന്നത്‌. ചിത്രത്തിന്‌ സ്‌ക്രിപ്‌റ്റ്‌ ഒരുക്കിയിരിക്കുന്നത്‌ ഹിന്ദിയിലെ ശ്രദ്ധേയ സംവിധായകനും നിര്‍മ്മാതാവും സ്‌ക്രിപ്‌റൈറ്ററും അഭിനേതാവുമൊക്കെയായ അനുരാഗ്‌ കാശ്യപാണ്‌. വിയാകോം18 മോഷന്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്ന്‌ ചിത്രം നിര്‍മ്മിക്കുന്നതും അനുരാഗ്‌ കാശ്യപാണ്‌. ഹിന്ദിയില്‍നിന്ന്‌ ഇതിനുമുന്‍പ്‌ ഓഫര്‍ ലഭിച്ചിരുന്നുവെങ്കിലും പൃഥ്വി നല്ലൊരു സ്‌ക്രിപ്‌റ്റിനായി കാത്തിരിക്കുകയായിരുന്നു. അങ്ങനെ അനുരാഗിന്റെ സ്‌ക്രിപ്‌റ്റില്‍ തുടക്കംകുറിക്കുന്നു. പൃഥ്വിരാജ്‌ തന്നെ ഹിന്ദിസംഭാഷണങ്ങളും ഡബ്ബ്‌ ചെയ്യും. കലാമൂല്യത്തിന്‌ ഏറെ പ്രാധാന്യംനല്‍കിയാണ്‌ ചിത്രമൊരുക്കുന്നത്‌. ജനുവരിയോടെ ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കുന്ന ചിത്രം മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ
്‌ തീരുമാനം.

Wednesday, 7 December 2011

Who is Looking Old,,,,,,


Katrina Kaif


After a number of denials, Bollywood’s hottest babe Katrina Kaif has finally admitted that she was indeed dating Salman Khan.
In an interview she said, “Salman Khan was my first serious relationship,” and she also said that both where serious about each other.